ksu
കെ. എസ്.യു നടത്തിയ ലോംഗ് മാർച്ചിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ്, ജാഥാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് നിർവഹിക്കുന്നു

കൊട്ടിയം: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ നിന്ന് ചിന്നക്കടയിലേക്ക് ലോംഗ് മാർച്ച് നടത്തി. പള്ളിമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മാർച്ചിന്റെ ക്യാപ്റ്റൻ വിഷ്ണു വിജയന് പതാക കൈമാറിക്കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് ലോംഗ് മാർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈർ അൻസാരി, സ്നേഹ, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്, ശരത്, ഷാ സലിം, മണിയംകുളം ബദറുദ്ദീൻ, മഷ്കൂർ പള്ളിമുക്ക്, നൗഷാദ് വൈ., ഇസ്മായിൽ കുഞ്ഞ്, അഫ്സൽ തമ്പോര്, ശിവരാജൻ, മണക്കാട് സലിം, ഒ.ബി. രാജേഷ് എന്നിവർ സംസാരിച്ചു.