ചവറ: അമിതവേഗതയിൽ വന്ന ബൈക്ക് സൈക്കിളിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
സൈക്കിൾ യാത്രികനായ പൂഴംകുളം കോട്ടൂർ തെക്കേകിഴക്കേത്തറ രാജൻ, ബൈക്ക് യാത്രികരായ ചവറ വട്ടത്തറ സ്വദേശികളായ അഭിമന്യു, മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.45ന് പൂഴംകുളം ജംഗ്ഷന് കിഴക്ക് കൊട്ടുകാട് ജംഗ്ഷനിലാണ് സംഭവം. അമിതവേഗതയിൽ പൂഴം കുളം ജംഗ്ഷനിൽ നിന്നുവന്ന ബൈക്ക് അതേ ദിശയിൽ മുന്നിലുണ്ടായിരുന്ന സൈക്കിൾ യാത്രികനെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട് സമീപത്തെ പോസ്റ്റിന്റെയും മതിലിന്റെയും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഭിമന്യുവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മൂന്ന് പേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.