ചവറ: എസ്.എൻ.ഡി.പി യോഗം കോലം പന്മന 3568-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഭഗവത് ഗീതാ ക്ലാസും, ഫോട്ടോ അനാച്ഛാദനവും നടന്നു. ശാഖാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ശാരിക ഭഗവത് ഗീതാ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. സരസൻ സ്വാഗതം പറഞ്ഞു. സാംസ്കാരിക പ്രവർത്തകൻ മോഹൻ പുന്തല, യൂണിയൻ കൗൺസിലർ മുരളി എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി. തേവലക്കര വിജയൻ, സുനിൽകുമാർ, ലില്ലി, സന്തോഷ് മാടമ്പിത്തറയിൽ തുടങ്ങിയവർ സംസാരിച്ചു. ശാഖയുടെ ആദ്യ പ്രസിഡന്റ് ടി.ജി. കുമാരൻ, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവരുടെ ഫോട്ടോ ചടങ്ങിൽ അനാച്ഛാദനം ചെയ്തു.