ചവറ: നീണ്ടകര കണ്ണാട്ടുകുടി ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി മോഹൻ ഇടുക്കി പണ്ടാര അടുപ്പിൽ തീ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഭക്തരിൽ നിന്നും ശേഖരിക്കുന്ന പിടിയരിയാണ് ഭണ്ഡാര അടുപ്പിൽ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്നത്. മണ്ഡലകാലത്തെ അവസാന വെള്ളിയാഴ്ച നടന്ന പൊങ്കാലയിൽ നിരവധി ഭക്തർ എത്തിച്ചേർന്നു.
പൊങ്കാലയ്ക്ക് ശേഷം ക്ഷേത്ര യോഗത്തിന്റെ വകയായി കഞ്ഞിസദ്യയും ഒരുക്കിയിരുന്നു.
ഈ വർഷത്തെ ഉത്സവം ജനുവരി 28 ന് കൊടിയേറി ഫെബ്രുവരി ആറിന് സമാപിക്കും.