കൊല്ലം: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ (ജി.ഡി.പി.എസ്) പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ലാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ശിവഗിരി മഹാസമാധിക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഡോ. കെ. എസ്. ജയകുമാർ (പ്രസിഡന്റ്), പിറവന്തൂർ രാജൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. ചന്ദ്രമോഹൻ (സെക്രട്ടറി), രഞ്ജിത്ത് രവീന്ദ്രൻ, മഹേശൻ (ജോയിന്റ് സെക്രട്ടറിമാർ), അനിൽ സുകുമാരൻ (ട്രഷറർ), പുത്തൂർ ശോഭനൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, സുനിൽ ചന്ദ്രൻ, സുധാകരൻ, ആർച്ചൽ സോമൻ, കൈതക്കുന്നിൽ സുഭാഷ് (കേന്ദ്രസമിതി) എന്നിവരാണ് ജില്ലാ ഭാരവാഹികൾ.
സത്യ പ്രതിജ്ഞാചടങ്ങിനുശേഷം സഭയുടെ സെക്രട്ടറി സ്വാമി ഗുരു പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം ദൈവശക രചനാശതാബ്ദി സ്മാരകമന്ദിരത്തിൽ കൂടിയ യോഗത്തിൽ സഭാ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, പി.ആർ.ഒ ഇ.എം. സോമനാഥൻ, കേന്ദ്ര കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ, ജില്ലാ പ്രസിഡന്റ് ഡോ. ജയകുമാർ, സെക്രട്ടറി അഡ്വ. എൻ.ബി. ചന്ദ്രമോഹൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, ചടയമംഗലം രഞ്ജിത്ത്, ചാത്തന്നൂർ മഹേശൻ, ജ്യോതിസ് അനിൽ, കേന്ദ്ര സമിതി അംഗങ്ങളായ ആർച്ചൽ സോമൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ടി.കെ. സുധാകരൻ, മാതൃസഭ പ്രസിഡന്റ് രമണിദിവാകരൻ, സെക്രട്ടറി സുമ മനു എന്നിവർ സംസാരിച്ചു.