sndp
എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖയുടെ പൊതു സമ്മേളനത്തിന്റെയും നവീകരിച്ച ഗുരു മന്ദിരത്തിന്റെയും ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബി. ബി. ഗോപകുമാർ നിർവഹിക്കുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യുണിയനില 861-ാം നമ്പർ നെടുങ്ങോലം ശാഖയുടെ നവീകരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം നടന്നു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഗുരുമന്ദിര സമർപ്പണവും സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രഭാഷകൻ നൗഫൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, യൂത്ത് മൂവ്മന്റ് യൂണിയൻ സെക്രട്ടറി കെ. സുജയ് കുമാർ, വനിതാസംഘം പ്രസിഡന്റ് ബേബി സുദേവൻ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം. ഉദയസുഗതൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി രാഗിണി ടീച്ചർ നന്ദിയും പറഞ്ഞു.