കൊല്ലം: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്നലെ കെ.എസ്.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചുകളിൽ അക്രമം. കെ.എസ്.യു നടത്തിയ ലോംഗ് മാർച്ച് കന്റോൺമെന്റ് മൈതാനത്തെത്തിയപ്പോൾ ദീനദയാൽ കബഡി ടൂർണമെന്റിന്റെ ബോർഡുകൾ തകർത്തു. റോഡ് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് തകർത്തത്. ടൂർണമെന്റ് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. രാത്രി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ചിൽ ബീച്ച് റോഡിലെ ബി.ജെ.പിയുടെയും ബി.എം.എസിന്റെയും കൊടിമരങ്ങളാണ് തകർത്തത്. ചിന്നക്കടയിൽ നിന്നാരംഭിച്ച നൈറ്റ് മാർച്ച് ബീച്ചിൽ സമാപിച്ചു.