കൊല്ലം: കരാറുകാരുടെ കുടിശിക ബില്ലുകൾ മാറി നൽകണമെന്നത് ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ഭാരവാഹികളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഒാഫീസിന് മുന്നിലും ജില്ലാ പഞ്ചായത്ത് ഒാഫീസിന് മുന്നിലും നടന്ന ഐക്യദാർഢ്യ കൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എൻ.ടി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. ഹരി, പവനൻ, അനിൽ കുമാർ, അഭയദേവ് എന്നിവർ സംസാരിച്ചു.