contrac
ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടന്ന അനുഭാവ പ്രതിഷേധ പ്രകടനം പ്രതിപക്ഷ നേതാവ് കോശി കെ. ജോൺ ഉദ്‌ഘാടനം ചെയ്യുന്നു. ആർ. സുരേഷ്, കെ. രാജേന്ദ്രപ്രസാദ്, ശാമുവേൽ, ജയചന്ദ്രൻ തുടങ്ങിയവർ സമീപം

കൊല്ലം: കരാറുകാരുടെ കുടിശിക അനുവദിക്കുക. ട്രഷറി സ്തംഭനം ഒഴിവാക്കുക സെക്യൂരിറ്റി കാലാവധി വർദ്ധനവ് പിൻവലിക്കുക, ഒരു കോടിവരെയുള്ള പ്രവർത്തികൾക്ക് അതത് വകുപ്പുകൾ ടാർ വാങ്ങി നൽകുക. എൽ.എസ്.ജി.സി പ്രവർത്തികൾക്ക് വാങ്ങുന്ന ടാറിന് ബിൽ പ്രകാരമുള്ള തുക അനുവദിക്കുക, കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ കേരളാ ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിക്ക് മുന്നിൽ അനുഭാവ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കോശി കെ. ജോൺ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി ചെയർമാൻ കെ. രാജേന്ദ്രപ്രസാദ് സ്വാഗതവും ടി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. സജിം കടയ്ക്കൽ, ശാമുവേൽ, ബിനു കുമാർ,സതീശൻ, സലിം ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.