കരുനാഗപ്പള്ളി: ഒന്നിലധികം യുവതികളെ വിവാഹം കഴിച്ച് വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ സൈനികനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. വള്ളികുന്നം,കണ്ണനാകുഴി,ഉണ്ണികൃഷ്ണ ഭവനിൽ രജിത് കുമാറാണ് (37) പിടിയിലായത്. തഴവ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 2018ൽ യുവതിയെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചു വിവാഹം ചെയ്തിരുന്നു. രണ്ട് ദിവസം മാത്രമേ ഇവർ ഒന്നിച്ചു താമസിച്ചുള്ളൂ. പഞ്ചാബിൽ ആയിരുന്ന രജിത് കുമാർ നാട്ടിൽ വന്ന വിവരം അറിഞ്ഞ് വീട്ടിലെത്തിയാണ് കരുനാഗപള്ളി,സി.ഐ.മഞ്ജുലാൽ എസ്. ഐ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.