sndp
ഗുരുധർമ്മ പ്രചാരണസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

പത്തനാപുരം: ഗുരുധർമ്മ പ്രചാരണസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം 82-ാം നമ്പർ കോന്നി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പത്തനാപുരം യൂണിയൻ ആസ്ഥാനത്ത് സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ ലാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.

യൂണിയൻ സെക്രട്ടറി ബി. ബിജു, വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ബി. കരുണാകരൻ, റിജു വി. ആമ്പാടി, എസ്. ശശിപ്രഭ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, വനിതാസംഘം കേന്ദ്രസമിതി അംഗങ്ങളായ ദീപാ ജയൻ, ശശികല ശിവനന്ദൻ, കൗൺസിലർ എസ്. നിജ, സൈബർസേന യൂണിയൻ കൗൺസിലർ വി. റെജി തുടങ്ങിയവർ പങ്കെടുത്തു.