പത്തനാപുരം: ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ തീർത്ഥാടന പദയാത്രയ്ക്ക് ജില്ലാ അതിർത്തിയായ കല്ലുംകടവിൽ ഗുരുധർമ്മ പ്രചാരണ സഭ പത്തനാപുരം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി അംഗം പിറവന്തൂർ രാജൻ, മണ്ഡലം പ്രസിഡന്റ് സി.എൻ. കാർത്തികേയൻ, സെക്രട്ടറി മഞ്ചള്ളൂർ സത്യപാലൻ, ട്രഷറർ ശശാങ്കരാജൻ, ജോയിന്റ് സെക്രട്ടറി വിമലാ കാർത്തികേയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പിറവന്തൂർ പ്രകാശ്, കോമളൻ പിറവന്തൂർ, ഭാരവാഹികളായ രജികുമാർ, യശോധരൻ, ശശികല, എസ്. സുമ, സുഷമാ രാജൻ തുടങ്ങിയവർ പങ്കെടുത്തു.