കൊല്ലം: കൊട്ടിയം മഹൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി. കൊട്ടുമ്പുറം പള്ളിയിൽ നിന്ന് ആരംഭിച്ച റാലി ഇണ്ടക്ക് ജംഗ്ഷൻ വഴി കൊട്ടിയം ടൗണിൽ അവസാനിച്ചു. തുടർന്ന് നടന്ന മഹാ സമ്മേളനത്തിൽ പ്രസിഡന്റ് എം. അബ്ദുൽ മജീദ് മേടയിൽ അദ്ധ്യക്ഷത വഹിച്ചു. കൊട്ടുമ്പുറം ജുമാ മസ്ജിദ് ഇമാം ശാക്കീർ ഹുസൈൻ ദാരിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൈസൽ നഈമി മുഖ്യപ്രഭാഷണം നടത്തി. കുഴിയാലയിൽ ഹാരീസ്, വിളയിൽ അബ്ദുൽ ഖാദർ, ഷിഹാബുദ്ദീൻ റഷാദി, കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി, സാജൻ മെമ്പർ, സാബു ചെമ്മണ്ണുവിള, നിസാം പള്ളികിഴക്കതിൽ, മുജീബ് കൊല്ലന്റഴികം, മുഹസിൻ ബ്രൈറ്റ്, സലീം മുളമൂട്ടിൽ, സക്കീർ ഹുസൈൻ മുസ്ലിയാർ,കെ.ആർ. ഷാഹുൽ ഹമീദ് മുസലിയാർ, ഷിഹാബുദ്ദീൻ മിസ്ബാഹി, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.