general
കൊല്ലം ബൈപ്പാസിലെ തെരുവുവിളക്കുകളുടെ ആദ്യഘട്ടം പൂർത്തീകരണം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ തുടങ്ങിയവർ സമീപം

ബൈപാസിൽ തെരുവ് വിളക്കുകളുടെ ഒന്നാംഘട്ടം പൂർത്തീകരണം ഉദ്ഘാടനം ചെയ്തു

കൊല്ലം: ദേശീയപാത വികസനത്തിന് തടസം ദേശീയപാത അതോറി​റ്റിയുടെ മെല്ലെപ്പോക്കാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കൊല്ലം ബൈപാസിലേക്ക് വെളിച്ചമെത്തിക്കാൻ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച 150 തെരുവ് വിളക്കുകളുടെ ഉദ്ഘാടനം അയത്തിൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങളും ഫ്‌ളൈ ഓവറുകളും ഉൾപ്പെടെ സംസ്ഥാനം പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന വിഹിതമായ 6,000 കോടി രൂപയും നൽകി. ബൈപാസിലെ തെരുവ് വിളക്കുകളിൽ ആകെയുള്ള 415 എണ്ണത്തിൽ അവശേഷിക്കുന്നവ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, കോർപ്പറേഷൻ പൊതുമരാമരത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപെഴ്സൺ ചിന്ത എൽ. സജിത്ത്, മ​റ്റു ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ എസ് സജീവ്, എക്സിക്യൂട്ടിവ് എൻജിനിയർ കെ.എ. ജയ തുടങ്ങിയവർ പങ്കെടുത്തു.