പുനലൂർ: ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെയും ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെയും യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളുടെയും നേതൃത്വത്തിൽ വമ്പിച്ച വരവേൽപ്പ് നൽകി.
ഗുരുധർമ്മ പ്രചാരണ സഭയുടെ
പി.എൻ. മധുസൂദനൻ ക്യാപ്ടനായുളള ഗുരുധർമ്മ പ്രചാരണസഭയുടെ പദയാത്രയെ രാവിലെ 8.30ന് യൂണിയൻ അതിർത്തിയിലെ നെല്ലിപ്പള്ളി ശാഖാ പ്രസിഡന്റ് സി.വി. അഷോർ, സെക്രട്ടറി സി.വി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പുനലൂർ യൂണിയൻ ആസ്ഥാനത്തെത്തിയ പദയാത്രയ്ക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, കൗൺസിലർ എസ്. സദാനന്ദൻ, വനിതാസംഘം യൂണിയൻ രക്ഷാധികാരിയും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായ ബി. ശാന്തകുമാരി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, മനോജ് തുടങ്ങിയ വരുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി. ടൗൺ ശാഖ, ചുടുകട്ട, കരവാളൂർ, കുരുവിക്കോണം നെടിയറ, നെട്ടയം തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലും പദയാത്രയ്ക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി.
മീനച്ചിൽ യൂണിയന്റെ
അഡ്വ. കെ.എം. സന്തോഷ് കുമാർ ക്യാപ്ടനായ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ പദയാത്ര വൈകിട്ട് 5 മണിയോടെ നെല്ലിപ്പള്ളി ശാഖയിലെത്തി. സ്വീകരണത്തിന് ശേഷം ടൗൺ ചുറ്റി പുനലൂർ യൂണിയനിൽ എത്തിയ പദയാത്രയെ യൂണിയൻ പ്രസിഡന്റ്, യോഗം അസി. സെക്രട്ടറി, യോഗം ഡയറക്ടർമാർ, യൂണിയൻ കൗൺസിലർമാർ, വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വരവേറ്റു. യൂണിയൻ അതിർത്തിയിലെ ചുടുകട്ട, കരവാളൂർ, കുരുവിക്കോണം തുടങ്ങിയ ഗുരുദേവ ക്ഷേത്രങ്ങളിലും സ്വീകരണങ്ങൾ നൽകി.