jaychandran-thodiyyoor
പുലിയൂർ ജനകീയ ലൈബ്രറി ആൻഡ്‌ ആർട്സ് ക്ലബിന്റെ വാർഷികാഘോഷം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ എല്ലാ മതവിശ്വാസികളുടെയും രാജ്യമാണെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന്റെ 39-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർ കൂടുതൽ സങ്കുചിതരായി മാറുന്നതിന്റെ കാരണം വായനയുടെ അഭാവമാണ്. മനുഷ്യനെ മനസിലാക്കാനും ലോകത്തെ അറിയാനും വായന ശീലമാക്കണമെന്നും എം.പി പറഞ്ഞു.

ക്ളബ് പ്രസിഡന്റ് എസ്. സുന്ദിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കവി ചവറ കെ.എസ്. പിള്ള, പത്രപ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ, ജീവകാരുണ്യ പ്രവർത്തകൻ ബിജുമുഹമ്മദ്, വ്യവസായ സംരംഭകൻ ജി. രാജീവൻ എന്നിവരെ എം.പി ആദരിച്ചു. എസ്.എസ്.എൽ.സി അവാർഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും പ്ലസ് ടു അവാർഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറും വിതരണം ചെയ്തു.

എസ്. മോഹനൻ, സീനാ നവാസ്, കെ. സുരേഷ് കുമാർ, എൽ. ഗംഗ കുമാർ, കെ.എ. ജവാദ്, ടി. രാജീവ്, പി. ശ്രീധരൻ പിള്ള, ഉത്തമൻ, കെ.കെ. ഷാ വാസ്, കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.കെ. അനിൽ സ്വാഗതവും വി. സതീഷ് കുമാർ നന്ദിയും പറഞ്ഞു.