പുനലൂർ: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക് യുവജന മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പുനലൂർ അസംബ്ലി മണ്ഡലം പ്രസിഡന്റ് അനസ് അലി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, കെ.എസ്.യു ജില്ലാ സെക്രട്ടറി തൗഫിക്ക്, സന്തോഷ് പനയംചേരി, ഹരികൃഷ്ണൻ, അനൂപ് എസ്. രാജ്, മനോജ് തുടങ്ങിയവർ സംസാരിച്ചു. ഷിബിൻ, അൻവർ, അനൂപ് ജോർജ്, സുബിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.