ഇരവിപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ജന്മദിനാഘോഷം നടത്തി. കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ, അശോക് കുമാർ, അഫ്സൽ തമ്പോര്, നൗഷാദ്, ഷിഹാബ്, സാദത്ത് ഹബീബ്, പ്രസാദ്, അൻസർ, സുജി, നിസാർ എന്നിവർ സംസാരിച്ചു.