കുലശേഖരപുരം: മാങ്ങ കച്ചവടക്കാരൻ മരത്തിൽ നിന്ന് വീണ് മരിച്ചു. കുലശേഖരപുരം തേവലിശ്ശേരി ജംഗ്ഷൻ വാക്കേത്തറ വടക്കതിൽ റഹിമാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ കൊല്ലം കളക്ടറേറ്റിന് സമീപത്തായിരുന്നു അപകടം. കച്ചവട ആവശ്യത്തിന് മാങ്ങ പറിക്കുന്നതിന് മരം കയറുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി പുത്തൻ തെരുവ് ജുമാ അത്ത് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: നസി. മക്കൾ: റംസ്, ഫൗസി. മരുമക്കൾ: നജിം, ഹാരിഫ്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.