al
ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ ശിവഗിരി തീർത്ഥാടന പദയാത്ര പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ശിവഗിരി തീർത്ഥാടന പദയാത്ര മുൻ മുഖ്യമന്ത്രി ആർ. ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിച്ചു. സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. രത്നാകരൻ ഭദ്രദീപം തെളിച്ചു.

മതാതീത ആത്മീയ സമ്മേളനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. 87-ാം ശിവഗിരി തീർത്ഥാടന പുരസ്‌കാരം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. സ്വാമി സർവ്വാത്മ മിത്രയെ ചടങ്ങിൽ ആദരിച്ചു. ഡോ. ജി. ജയദേവൻ, എഴുകോൺ നാരായണൻ, പരവൂർ മോഹൻലാൽ, ബി. സ്വാമിനാഥൻ, എസ്. ശാന്തിനി, ഓടനാവട്ടം എം. ഹരീന്ദ്രൻ, പാത്തല രാഘവൻ, കെ. മധുലാൽ, ബിനു ചൂണ്ടാലിൽ തുടങ്ങിയവർ സംസാരിച്ചു.

തീർത്ഥാടന രഥത്തിലെ ദീപം തെളിക്കൽ കെ.എസ്. വേണുഗോപാൽ നിർവഹിച്ചു. നാളെ രാത്രി 9ന് പദയാത്രികർ ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന ഘോഷയാത്രയിലും പദയാത്രികർ പങ്കെടുക്കും.