പത്തനാപുരം: എസ്.എൻ.ഡി.പി യോഗം മീനച്ചൽ യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പത്തനാപുരം യൂണിയൻ ആസ്ഥാനത്ത് സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, സെക്രട്ടറി ബി. ബിജു, ഡയറക്ടർ ബോർഡംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, റിജു വി. ആമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ദീപാ ജയൻ, വിവിധ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.