mercy

കൊല്ലം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മിനിമം കൂലി പോലും നടപ്പാക്കാത്ത യു.ഡി.എഫിന്റെ പ്രതിനിധിയായ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കശുഅണ്ടി തൊഴിലാളികളെക്കുറിച്ച് സംസാരിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ. എം.പി എന്ന നിലയിൽ കേന്ദ്രത്തിൽ പോയി മുതലാളിമാരുടെ ഏജന്റായി പ്രവർത്തിക്കുകയാണ് പ്രേമചന്ദ്രൻ. കശുഅണ്ടി വ്യവസായത്തെ തകർച്ചയിലേക്കെത്തിച്ച് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ കേന്ദ്ര നടപടിക്കും പ്രേമചന്ദ്രനാണ് കൂട്ടുനിന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന, അവസരവാദ നിലപാടുകൾ സ്വീകരിക്കുന്ന പ്രേമചന്ദ്രൻ എം.പിക്ക് ആരെയും എന്തും പറയാമെന്ന ധിക്കാരമാണ്. വ്യക്തിഹത്യ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ലെന്നും മന്ത്റി പ്രസ്താവനയിൽ പറഞ്ഞു.