shajahan-47

ശാസ്താംകോട്ട: സൗദി അറേബ്യയിലെ ഖഫ്ജിയിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ശാസ്താംകോട്ട സ്വദേശി മരിച്ചു. പള്ളിശ്ശേരിക്കൽ പയ്യല്ലൂർ തെക്കതിൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ ഷാജഹാനാണ് (47) മരിച്ചത്. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും. ഭാര്യ: നസീമബീവി. മക്കൾ: ഷാൻ, ഷഫീക്ക്, ഷജിന.