d
പൗരത്വ നിമയ ഭേദഗതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (ഫെറ്റോ) കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനവും വിശദീകരണ യോഗവും കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൗരത്വ നിമയ ഭേദഗതി രാജ്യത്തെ ഒരു പൗരനും എതിരല്ലെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശ് പറഞ്ഞു. പൗരത്വ നിമയ ഭേദഗതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (ഫെറ്റോ) കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട്ബാങ്ക് രാഷ്ട്രീയം വെച്ച് ഇടത്-വലത് മുന്നണികൾ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻ നായർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ബി.ആർ.എസ്.എം ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാ‌ർ, എൻ.ജി.ഒ സംഘ് ജില്ലാ സെക്രട്ടറി ആർ. കൃഷ്ണകുമാർ ഗസറ്റഡ് ഒാഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. പ്രമോദ്, പിഎസ്.സി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ടി.കെ. ദീപു, കേരള മുനിസിപ്പൽ ആൻഡ് എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി തേവള്ളി പ്രദീപ്, പെൻഷണേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം ഒാമനക്കുട്ടൻ പിള്ള എന്നിവർ സംസാരിച്ചു.