കൊല്ലം: എസ്.എൻ.ഡി.പി യോഗം 1810ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയുടെ കോട്ടയ്ക്കകം ഗുരുമന്ദിരത്തിന്റെയും ഗുരുദേവ പ്രതിഷ്ഠയുടെയും ഇരുപതാം വാർഷിക പൊതുയോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ പ്രഭാഷണം നടത്തി. ഡോ എസ്. സുലേഖ, ഷീലാ നളിനാക്ഷൻ, മുൻ വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ രാജഗോപാൽ, ഡോ. പി. രാധാഭായി എന്നിവർ സംസാരിച്ചു. ശാഖയിലെ മുതിർന്ന പൗരൻ പി. കരുണാകരൻ, എൽ. ലീല, കെ. നളിനി, കെ. പത്മാക്ഷി, ഇ. ഭാമിനി, രേവതി, തനുഷ, എ.എസ്. അദ്വൈത്, ലൈജ, സ്വാതിക സുനിൽ എന്നിവരെ കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ആദരിച്ചു. ശാഖാ പ്രസിഡന്റ് ആലയത്ത് ജി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാജി ബി. രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വനിതാസംഘം പ്രസിഡന്റ് ലീല മനോഹരൻ, സെക്രട്ടറി സത്യ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേഷ് അന്നദാനം ഉദ്ഘാടനം ചെയ്തു.