ഓച്ചിറ: ബോട്ടിൽ കിടന്നുറങ്ങിയപ്പോൾ കാണാതായ കോഴിക്കോട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേേഹം കണ്ടെത്തി. കോഴിക്കോട് ചാലിയം മരടത്ത് എച്ച്.എസ് കൈതവളപ്പിൽ സൈനുദ്ദീന്റെ (38) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആയിരം തെങ്ങ് പാലത്തിന് സമീപം ടി.എസ് കനാലിൽ നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിൽ ആയിരംതെങ്ങ് പാലത്തിന് സമീപം ടി.എസ് കനാലിൽ കെട്ടിയിട്ട ബോട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോകാനായി മറ്റ് തൊഴിലാളികൾ ബോട്ടിലെത്തിയപ്പോഴാണ് സൈനുദ്ദീനെ കാണാതായ വിവരം അറിയുന്നത്. ഫയർഫോഴ്സിന്റ നേതൃത്വത്തിൽ നടന്ന തെരച്ചിലിലാണ് മൃതദേേഹം കണ്ടെത്തിയത്.