snd
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്ര യൂണിയൻ ആസ്ഥാനത്ത് നിന്ന് പദയാത്രാ ക്യാപ്ടൻ ടി.കെ. സുന്ദരേശന്റെ നേതൃത്വത്തിൽ പുറപ്പെടുന്നു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. യൂണിയൻ ആസ്ഥാനത്ത് നൂറ് കണക്കിന് ശ്രീനാരായണീയർ നൽകിയ സ്വീകരണത്തിന് ശേഷം ഇന്നലെ രാവിലെ 7 മണിയോടെ ഗുരുദേവ ചിത്രം ആലേഖനം ചെയ്ത രഥത്തിന്റെ അകമ്പടിയോടെ പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതത്തോടെ 250 ഓളം പീതാംബരധാരികൾ അണിനിരന്ന പദയാത്ര പുറപ്പെട്ടു. എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമാമായ ടി.കെ. സുന്ദരേശനാണ് പദയാത്രാ ക്യാപ്ടൻ.

യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, എസ്. എബി, വനിതാസംഘം യൂണിയൻ രക്ഷാധികാരി ബി. ശാന്തകുമാരി, പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ് ദേവ്, സെക്രട്ടറി ബിച്ചു ബിജു, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് എസ്. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

ടൗൺ ശാഖ, തൊളിക്കോട്, അടുക്കളമൂല, ചുടുകട്ട, കരവാളൂർ, മാവിള, കൊച്ചു കുരുവിക്കോണം, അഗസ്ത്യക്കോട്, അഞ്ചൽ, കുരുശുംമുക്ക്, പനച്ചിവിള, ആയൂർ, ചടയമംഗലം എന്നിവിടങ്ങളിലെ ഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിച്ച് ശാഖാ യോഗങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് 6.30 ഓടെ പോരേടം മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർ വിശ്രമിച്ചു.

ഇന്ന് രാവിലെ 6.30ന് പുറപ്പെടുന്ന പദയാത്ര പള്ളിക്കൽ, കാട്ടുപുതുശേരി, നാവായിക്കുളം, കല്ലമ്പലം വഴി വൈകിട്ട് 6.30ന് ശിവഗിരി മഹാസമാധി മണ്ഡപത്തിൽ എത്തിച്ചേരും.