സ്വർണ, വജ്രാഭരണങ്ങൾക്ക് 20 %വരെ ഡിസ്കൗണ്ട്
കൊല്ലം: സ്വന്തമാക്കാൻ ആരുംകൊതിക്കുന്ന മനോഹരമായ സ്വർണ,വജ്രാഭരണങ്ങളുടെ അപൂർവ്വ ശേഖരവുമായി കൊല്ലം മലബാർ ഗോൾഡിൽ ആർട്ടിസ്റ്ററി ബ്രാൻഡ് ജൂവലറി പ്രദർശനം തുടങ്ങി.
വിസ്മയിപ്പിക്കുന്ന കരവിരുതിൽ പാരമ്പര്യത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആഭരണങ്ങൾ കാണാനും സ്വന്തമാക്കാനും കൊല്ലം ആർ.പി മാളിലെ മലബാർ ഗോൾഡ് ഷോറൂമിലേക്ക് ഉപഭോക്താക്കൾ ഒഴുകിയെത്തുകയാണ്. പ്രദർശന കാലയളവിൽ സ്വർണ,വജ്ര ആഭരണങ്ങൾക്ക് 20% വരെ ഡിസ്കൗണ്ട് ഉണ്ട്. കാഴ്ചയിൽ കൂടുതൽ മതിപ്പ് ഉളവാക്കുന്ന കുറഞ്ഞ തൂക്കത്തിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മുതൽ 60 ലക്ഷം രൂപവരെ വിലയുള്ള വജ്രാഭരണങ്ങളുമുണ്ട്. ശനിയാഴ്ച ലയ തരംഗ് സൂര്യ കൊല്ലം ചാപ്റ്റർ സെക്രട്ടറി മേഘ്നാ രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്തു. വളരെ പരിമിതമായ ദിവസത്തേക്ക് സംഘടിപ്പിച്ചിരുന്ന പാരമ്പര്യവും പുതുമയും ഇഴചേരുന്ന പ്രദർശനം ജനുവരി 5ന് സമാപിക്കും.
വജ്രാഭരണങ്ങളുടെ വിസ്മയ ലോകം
വജ്രത്തിന്റെ വിവിധ വിഭാഗങ്ങളായ ദിയ, എലിയം, അൺ കട്ട് ഡയമണ്ട്, ഇറ എന്നിവയ്ക്ക് പുറമേ കൊത്തി മിനുക്കിയെടുത്ത ഹെറിറ്റേജ്, ട്രെഡിഷണൽ കളക്ഷനുകളുണ്ട്.
കമ്മലുകളുടെ സൂപ്പർ സെലക്ഷൻ
മലബാർ ഗോൾഡിന്റെ മാത്രം പ്രത്യേകതയായ ചെട്ടിനാട് ഡിസൈൻ, ആന്റിക്, ട്രെഡിഷണൽ, ജിമിക്കി, ചാന്ത് വാലി എന്നിവയുടെ ലൈറ്റ് വെയ്റ്റും അല്ലാത്തതുമായ കമ്മലുകളുടെ വൈവിധ്യമാർന്ന മോഡലുകൾ ലഭിക്കും.
ഡിവൈൻ ആഭരണങ്ങൾ
ആഭരണ രംഗത്തെ പുത്തൻ ട്രെൻഡായ ഡിവൈൻ കളക്ഷനുകൾ ഒറ്റനോട്ടത്തിൽ തന്നെ ഏവരെയും ആകർഷിക്കുകയാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഇത്തരം ഹാൻഡ് മെയ്ഡ് ആഭരണങ്ങളോടാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഏറ്റവുമധികം പ്രിയം.
നാഗാസ് കളക്ഷൻ
ആഭരണ പ്രേമികൾക്കിടയിലെ പുതിയ ട്രെൻഡായ നാഗാസ് കളക്ഷനുകളുടെ പ്രത്യേക വിഭാഗമുണ്ട്. ദേവീ ദേവൻമാരുടെ രൂപങ്ങൾ കൊത്തിയ നാഗാസ് കളക്ഷനുകൾക്ക് മുന്നിൽ എപ്പോഴും ഉപഭോക്താക്കളുടെ തിരക്കാണ്. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും പുതിയ ട്രെൻഡിന്റെ ഭാഗമാകാൻ നാഗാസ് ആഭരണങ്ങളുടെ 6 പവൻ മുതൽ തൂക്കമുള്ള ലൈറ്റ് വെയിറ്റ് ശ്രേണിയുമുണ്ട്.
ഒരുവർഷം വരെ മുൻകൂട്ടി ബുക്കിംഗ്
നിലവിലെ വിലയിൽ ഒരു വർഷത്തെ കാലാവധിക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. രണ്ട് മാസം കഴിഞ്ഞ് വാങ്ങാനാണെങ്കിൽ വിലയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ചാൽ മതി. മൂന്ന് മാസത്തേക്ക് 30 ശതമാനവും നാല് മാസത്തേക്ക് 45 ശതമാനവും അടച്ചാൽ മതി. വാങ്ങുമ്പോൾ സ്വർണ വില ഇടിയുകയാണെങ്കിൽ അപ്പോഴുള്ള വില നൽകിയാൽ മതി.
വിവാഹ പാർട്ടികൾക്ക് പ്രത്യേക പാക്കേജ്
വിവാഹ പാർട്ടികൾക്ക് പണിക്കൂലിയിൽ നാല് ശതമാനം മുതലുള്ള പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.