ഓച്ചിറ: പൗരത്വ ബില്ലിനെതിരെ ഭാരതീയ ദളിത് കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൗൺ മൈതാനിയിൽ നടന്ന ജനകീയ വിചാരണ സദസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് കെ.വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് സുരേഷ് പട്ടത്താനം, കെ.എസ് പുരം സുധീർ, ബി.എസ്. വിനോദ്, ജി. മഞ്ജുകുട്ടൻ, എൻ. വേലായുധൻ, അഞ്ചൽ സുരേഷ്, അമ്പാട്ട് അശോകൻ, ബിജു കൊട്ടാരക്കര, എച്ച്.എസ്. ജയഹരി, ശശി പുതിയകാവ്, വിപിൻ രാജ്, പ്രസന്നകുമാരി, ശോഭകുമാർ, കെ.എം.കെ. സത്താർ, ശശികുമാർ, നസീർ പുറങ്ങാടിയത്ത്, പെരുമാനൂർ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, സത്താർ, ജുനൈദ്, സേട്ട് നിസാം, ജയപ്രകാശ്, സതീഷ് പള്ളേമ്പിൽ, തേജസ് പ്രകാശ്, ബാദുഷ തുടങ്ങിയവർ സംസാരിച്ചു. എൻ. രാജു സ്വാഗതവും കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.