ഓച്ചിറ: ചങ്ങൻകുളങ്ങര മഹാദേവ ക്ഷേത്ര വളപ്പിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തി. ക്ഷേത്ര മതിൽകെട്ടിനകത്ത് പടിഞ്ഞാറ് വശത്തു നിന്നിരുന്ന മരമാണ് മുറിച്ചത്. ഉദ്ദേശം നാൽപ്പത് വർഷത്തെ പഴക്കമുണ്ട്. പടിഞ്ഞാറ് വശത്തെ പുരയിടത്തിൽ ഇട്ടാണ് കഷണങ്ങളാക്കി കടത്തിയത്. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വലിയകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളി കോമ്പൗണ്ടിൽ നിന്നിരുന്ന ചന്ദനമരം ഒരു വർഷം മുമ്പ് മുറിച്ചുകടത്തിയിരുന്നു. ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല.