ezhajenthu
കൊല്ലം പള്ളിത്തോട്ടത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പിലൂടെയെത്തിയ ഇഴജന്തു

കൊല്ലം: പള്ളിത്തോട്ടത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പിലൂടെ ഇഴജന്തുവെത്തി. ബീച്ച്- കൊല്ലം പോർട്ട് റോഡിന് സമീപം അനുഗ്രഹ നഗർ 106ൽ മത്സ്യത്തൊഴിലാളിയായ മൈക്കിളിന്റെ വീട്ടിലെ ടാപ്പിലാണ് ഇഴജന്തുവിനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെ പ്ലാസ്റ്റിക് കുടം കഴുകി വൃത്തിയാക്കിയ ശേഷം ടാപ്പിൽ നിന്നും കുടിവെള്ളം ശേഖരിച്ചു. കുടത്തിൽ എന്തോ കിടന്ന് ഇഴയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരു പാത്രത്തിലേക്ക് വെള്ളം മാറ്റിയപ്പോഴാണ് ഒരടിയോളം നീളമുള്ള ഇഴജന്തുവിനെ കണ്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ മേഖലയിൽ വാട്ടർ അതോറ്റിയുടെ പൈപ്പ് ലൈനാണ് ഏക ആശ്രയം. ടാപ്പിലൂടെ ഇഴജന്തു വന്ന വാർത്ത പരന്നതോടെ പ്രദേശവാസികളാരും തന്നെ ഇന്നലെ പൈപ്പ് ലൈനിൽ നിന്നുള്ള കുടിവെള്ളം ശേഖരിച്ചില്ല. പലദിവസങ്ങളിലും കലങ്ങിയ വെള്ളമാണ് ടാപ്പിൽ നിന്നും ലഭിക്കുന്നതെന്നും രണ്ട് ദിവത്തോളം ശേഖരിച്ച് വച്ചാൽ പുഴു ഉണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.