കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശിവഗിരി തീർത്ഥാടന മാസാചാരണത്തിന് സമാപനമായി. ശൂരനാട് തെക്ക് പതാരം ടൗണിനെ മഞ്ഞക്കടലാക്കിയ ഘോഷയാത്രയോടെയാണ് മാസാചരണം സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പീതാംബരധാരികൾ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന സമ്മേളനം യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ.ജെ. ബിനോയ് പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബി കുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. ഡി. സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, ആർ. പ്രേം ഷാജി കുന്നത്തൂർ, നെടിയവിള സജീവൻ, ദിവാകരൻ തഴവാവിള, അഖിൽ സിദ്ധാർത്ഥ്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ സുഭാഷ് ചന്ദ്രൻ, ആർ. സുഗതൻ, എസ്. രഞ്ജിത്ത്, ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ കെ. ദിവാകരൻ, കൺവീനർ എം. വിജയരാഘവൻ, ജോ. കൺവീനർ ടി.പി. ശിവരാമൻ എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ് സ്വാഗതവും കിടങ്ങയം ശാഖാ സെക്രട്ടറി ആർ. സുരരാജൻ നന്ദിയും പറഞ്ഞു. തുടർന്ന് സീന പള്ളിക്കര അവതരിപ്പിച്ച 'ഗുരുദേവൻ' കഥാപ്രസംഗം നടന്നു.
87-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചാണ് കുന്നത്തൂർ യൂണിയന്റെയും ശാഖകളുടെയും ആഭിമുഖ്യത്തിൽ തീർത്ഥാടന മാസാചാരണം നടന്നത്. ഏഴ് പഞ്ചായത്തുകളിലും ഭവന സന്ദർശനം, ശ്രീനാരായണ ധർമ്മ പ്രചാരണം, പഞ്ചായത്ത് തലത്തിൽ ശാഖകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പര, ചികിത്സാ ധനസഹായ നിധി സമാഹരണം എന്നിവ മാസാചരണത്തിന്റെ ഭാഗമായി നടന്നു.