പരവൂർ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നിർഭയദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഒാഫ് നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് നിർവഹിച്ചു. എസ്.എൻ.വി.ജി.എച്ച്.എസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി പൊലീസ് സ്റ്റേഷൻ വഴി സ്‌കൂളിൽ സമാപിച്ചു. സ്ത്രീകൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. എസ്. ഐ. ജയകുമാർ, വി.ജി. നായർ, ബി. ജയരാജ്, വിജയകൃഷ്ണൻ, രാജീവ്, ജയ, സ്വർണമ്മ സുരേഷ് എന്നിവർ നേതൃത്വം നൽകി.