ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ, കുട്ടനാട്, കാർത്തികപള്ളി, വാകത്താനം, വൈക്കം, ചങ്ങനാശേരി, കുഴിവകം, ഗുഹാനന്ദപുരം, തിരുവല്ല എന്നീ കേന്ദ്രങ്ങളിൽ നിന്നെത്തിയ പദയാത്രികർക്ക് വൻ വരവേൽപ്പ് നൽകി. എല്ലാ പദയാത്രികരും ചാത്തന്നൂർ ശ്രീ നാരായണ കോളേജിൽ തങ്ങി നാളെ രാവിലെ 5 മണിക്ക് ശിവഗിരിയിലേക്ക് യാത്ര തിരിക്കും. എല്ലാവർക്കും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം യൂണിയനിൽ ഒരുക്കിയിരുന്നു. ചാത്തന്നൂർ യുണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയ കുമാർ, അസി. സെക്രട്ടറി കെ. നടരാജൻ, ബീന പ്രശാന്ത്, എസ്. അനികുമാർ, കലേഷ്, ടി. രാജൻ, ആർ. അനികുമാർ, തഴുത്തല എൻ. രാജു, സജൻലാൽ, പി. സജീവ്, ഷൈൻ, കെ. സുജയ് കുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 7ന് ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടന സമ്മേളനം യുണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉല്ഘാടനം ചെയ്യും. ബി. പ്രേമാന്ദൻ തീർഥാടന സന്ദേശം നൽകും. ഡി.സന്തോഷ് കുമാർ, കെ. സുകൃതൻ, കെ. മണിദാസ് എന്നിവർ പ്രസംഗിക്കും. ചെയർമാൻ എസ്. പ്രശോഭൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ കൺവീനർ എസ്. അനിൽകുമാർ സ്വാഗതവും ഖജാൻജി ആർ. രാധാകൃഷ്ണൻ നന്ദിയും പറയും.