കൊല്ലം: കൊല്ലം സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പഞ്ചദിന സഹവാസ പഠന ക്യാമ്പിന്റെ സമാപനം നാടകാചാര്യൻ കൈനകരി തങ്കരാജ് ഉദ്ഘാടനം ചെയ്തു. സംബോധ് ഫൗണ്ടേഷന്റെ കേരളത്തിലെ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, നാടകാചാര്യൻ കൈനകരി തങ്കരാജനെയും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് പി.ജെ. ഉണ്ണിക്കൃഷ്ണനെയും ആദരിച്ചു. പ്രശസ്ത നാടക പ്രവർത്തകരായ ഡോ. എൻ. വാസുദേവൻ, പി. നിധിന്യ എന്നിവർ ക്ലാസുകൾ നയിച്ചു. പഠനക്യാമ്പിൽ പങ്കെടുത്തവർ നാടകം അവതരിപ്പിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസനാഥ്, പാർവതി അനന്ത ശങ്കരൻ എന്നിവർ സംസാരിച്ചു.