photo
മണ്ഡലം പ്രസിഡന്റ് സജീവ് സജഗത്തിൽ യോഗം ഉദ്ഘാടനം ചെയ്യുന്നു.

പാരിപ്പള്ളി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലെ ഇ.എസ്.ഐ വാർഡിൽ ജപ്പാൻകുടിവെള്ള പദ്ധതി പൂർണമായി നടപ്പാക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സജീവ് സജഗത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശാന്തിനി, പാരിപ്പള്ളി വിനോദ്, സുന്ദരേശൻ, അൻസാരി എന്നിവർ സംസാരിച്ചു.