c
ഒ.ബി.സി കോൺഗ്രസ്‌ ഇരവിപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ബില്ലിനെതിരെ മാടൻ നട ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം ഒ.ബി.സി സ്റ്റേറ്റ് വൈസ് ചെയർമാൻ അഡ്വ. ബി. സുനിൽ കുമാർ നിർവഹിക്കുന്നു

കൊല്ലം: ഒ.ബി.സി കോൺഗ്രസ്‌ ഇരവിപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ബില്ലിനെതിരെയും പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് ആക്രമിച്ചതിനെതിരെയും മാടൻ നട ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തുടർന്ന് മാടൻ നടയിൽ നിന്നും പള്ളിമുക്കിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക്‌ ചെയർമാൻ ബൈജു ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി സ്റ്റേറ്റ് വൈസ് ചെയർമാൻ അഡ്വ. ബി. സുനിൽ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിത് ബേബി, ബി.എം. ഷാ, എമേഴ്സൺ, പി.വി. അശോക് കുമാർ എന്നിവർ നേതൃത്വം നൽകി. രാജ്‌മോഹൻ, കെ.ബി. ഷഹാൽ, മഷൂർ, ലിസ്റ്റൻ, ജലജ, അഫ്സൽ തമ്പുര, സിദ്ധാർത്ഥൻ, സെൽവി, ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.