sndp-643
മൈലക്കാട് 643 എസ്.എൻ.ഡി.പി.ശാഖയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടക സംഘത്തിന് നൽകിയ സ്വീകരണ സമ്മേളനം പാലക്കാട് സെയ്ദ് സാദിക്ക് അലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു' ബൈജു സിത്താര സമീപം

കൊട്ടിയം: എസ്.എൻ.ഡി.പി യോഗം ചാത്തനൂർ യൂണിയനിലെ 643-ാം നമ്പർ മൈലക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ പാമ്പാടി, തിരുവല്ല ,കുമരകം, കരുനാഗപ്പള്ളി, കോട്ടയം, പ്രാക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം പാലക്കാട് സെയ്ദ് സാദിക്ക് അലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തീർത്ഥാടക സംഘത്തെ അദ്ദേഹം മാലയിട്ട് സ്വീകരിച്ചു. ശാഖാ പ്രസിഡന്റ് ബൈജു സിത്താര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് ശ്രീധരൻ, സെക്രട്ടറി സുദർശനൻ, യൂണിയൻ പ്രതിനിധി ശ്രീരംഗൻ, പദയാത്രാ സ്വീകരണ കമ്മിറ്റി കൺവീനർ തമ്പി രാജൻ, അശോകൻ, മോഹനൻ, ഫൽഗുണൻ, അനിൽകുമാർ, ബിജി, വനിതാ സംഘം പ്രസിഡന്റ് മഞ്ജു, സെക്രട്ടറി പ്രതിഭ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് പദയാത്രികരെ സ്വീകരിച്ചു. പാമ്പാടി, തിരുവല്ല ,കുമരകം, കരുനാഗപ്പള്ളി, കോട്ടയം, പ്രാക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ തീർത്ഥാടക സംഘത്തെയാണ് സ്വീകരിച്ചത്.