c
നീണ്ടകര പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നടന്ന ഡ്രൈവിംഗ് ടെസ്റ്റിനുള്ള പരിശീലന പരിപാടിയും നേത്രചികിത്സാ ക്യാമ്പും നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നീണ്ടകര പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ഡ്രൈവിംഗ് ടെസ്റ്റിനുള്ള പരിശീലന പരിപാടിയും നേത്രചികിത്സാ ക്യാമ്പും നടന്നു. മോട്ടോർ വാഹന വകുപ്പ്, പർപ്പിൽ ഐ കെയർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്. നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ സി.ഐ വൈ. മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പൊലീസ് പി.ആർ.ഒ എ.എസ്.ഐ ഡി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം ഹെൻറി ഫെർണാണ്ടസ്, കോസ്റ്റൽ എസ്.ഐ എം.സി. പ്രശാന്തൻ, എ.എസ്.ഐമാരായ എസ്. അശോകൻ, ജെ. സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേന്ദ്രൻ എന്നിവ‌ർ സംസാരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിക്കോളാസ് മോറിസ്, എ. നൈസാം എന്നിവർ കമ്പ്യൂട്ടർ അധിഷ്ഠിത ലേണേഴ്സ് ടെസ്റ്റിനായുള്ള പരീശീലന ക്ലാസ് നയിച്ചു.