winners-college
ശങ്കരമംഗലം വിന്നേഴ്സ് കോളേജിലെ 2000ത്തിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്ന്

ചവറ: ശങ്കരമംഗലം വിന്നേഴ്സ് കോളേജിലെ 2000ത്തിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും നടന്നു. വിദ്യാർത്ഥി പ്രതിനിധി ശ്രീരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അദ്ധ്യാപകൻ ഹേമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ വിശ്വംഭരൻ, ശിവപ്രസാദ്, ഹരി, ഷീല, സുനിൽ, അഭിലാഷ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു. തുടർന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നു. ശ്രീരാജ്, ജയകൃഷ്ണൻ, അരുൺകുമാർ, രാഗേഷ്, പ്രശാന്ത്, രേവതി, ലീബാ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.