h
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്ര കടയ്ക്കലിൽ നിന്ന് പുറപ്പെടുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്നലെ രാവിലെ 6ന് യൂണിയൻ അങ്കണത്തിൽ നിന്ന് ആരംഭിച്ചു. പദയാത്രക്ക് മുന്നോടിയായി നടന്ന സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ശശാങ്കൻ പീത പതാക കൈമാറി തീർത്ഥാടന സന്ദേശം നൽകി.

യൂണിയൻ കൗൺസിലർമാരായ അമ്പിളി ദാസൻ, കെ. രഘുനാഥൻ, കെ. സഹാരാജൻ എന്നിവർ സംസാരിച്ചു. പദയാത്രാ ക്യാപ്ടൻ കെ.എം. മാധുരി നന്ദി പറഞ്ഞു. പദയാത്ര ആറ്റുപുറം, കാര്യം, നിലമേൽ തുടങ്ങിയ ശാഖകളിലെ സ്വികരണത്തിന് ശേഷം കൈതോട്, കല്ലമ്പലം വഴി വൈകിട്ട് 6ന് ശിവഗിരിയിൽ സമാപിച്ചു.