കൊല്ലം: പൗരത്വ ഭേദഗതി ബിൽ പാസാക്കിയതു വഴി ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാതല ഓഫീസുകളുടെ പ്രവർത്തനം അടിയന്തരമായി ത്വരിതപ്പെടുത്തണം.
കെ.പി.സി.സി ഒ.ബി.സി വിഭാഗം കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, മുൻ എം.എൽ.എ ഡോ.ജി. പ്രതാപവർമ്മ തമ്പാൻ, ഒ.ബി.സി വിഭാഗം സംസ്ഥാന ജന. സെക്രട്ടറിമാരായ എൻ.രാജേന്ദ്രബാബു, ജയപ്രകാശ് നാരായണൻ എന്നിവർ പ്രസംഗിച്ചു. കണ്ടച്ചിറ യേശുദാസ്, ദമീം മുട്ടക്കാവ്, സുമ സുനിൽ കുമാർ, കെ. ജെ. യേശുദാസ്, എൻ. ശിവാനന്ദൻ, അബ്ദുൾ റഷീദ്, പ്രദീപ് കുമാർ, ഫിലിപ്പ്, ശരത്ചന്ദ്രൻ, നാസറുദ്ദീൻ, എൻ. ചിത്രസേനൻ, പ്രകാശ് ബാബു എന്നിവർ നേതൃത്വം നൽകി.