അഞ്ചൽ:ശ്രീഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അഞ്ചൽ ആർ.ഒ. ജംഗ്ഷനിലെ ഗോകുലം ബിൽഡിംഗ്സിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ഗോകുലം കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലൻ ഭദ്രദീപം തെളിച്ചു. ഡയമണ്ട്സ് വിഭാഗം ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പിയും ആദ്യവിൽപന സിനിമാതാരം ഹണിറോസും നിർവഹിച്ചു. മുൻ എം.എൽ.എ പി.എസ്. സുപാൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് എസ്. ദേവരാജൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. അഞ്ചൽ സോമൻ, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു, മുസ്ലീം ലീഗ് നേതാവ് അഞ്ചൽ ബദറുദ്ദീൻ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, അഞ്ചൽ ഖാദിരിയ മസ്ജിദ് ചീഫ് ഇമാം തടിക്കാട് സെയ്ദ് ഫൈസി, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പലും സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് ട്രസ്റ്റിയുമായ ഡോ. കെ.വി. തോമസ് കുട്ടി, എൻ.എസ്.എസ് തഴമേൽ ദേവിവിലാസം കരയോഗം സെക്രട്ടറി അഖിൽ രാധാകൃഷ്ണൻ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.കെ. മനോജൻ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ അഞ്ചൽ യൂണിറ്റ് പ്രസിഡന്റ് ഖലീൽ കുരുമ്പിലിൽ, സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ശ്രീഗോകുലം ഗോൾഡ് ആന്റ് ഡയമണ്ട്സ് ഡയറക്ടർ ടി.പി. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു
എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, രചന ഗ്രനൈറ്റ്സ് എം.ഡി. കെ. യശോധരൻ, ശബരിഗിരി ഗ്രൂപ്പ് ഡയറക്ടർ ഡോ. ശബരീഷ് ജയകുമാർ, അഞ്ചൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സുജാചന്ദ്രബാബു, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി.അരവിന്ദൻ, എസ്.എൻ.ഡി.പി യോഗം മുൻ യൂണിയൻ പ്രസിഡന്റ് പ്രേം കമലാസനൻ, കുഞ്ഞുമ്മൻ മാത്യു ആലുംമൂട്ടിൽ, അജിത് ലാൽ (ശ്രീ സായ്റാം ഗ്രൂപ്പ്), കെ. സോദരൻ, കെ.എസ്. ജയറാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശ്രീ ഗോകുലം ഗ്രൂപ്പിന്റെ മൂന്നാമത്തെ ഷോറുമാണ് അഞ്ചലിൽ പ്രവർത്തനം ആരംഭിച്ചത്.