പരവൂർ : എസ്.എൻ.ഡി.പി യോഗം പുറ്റിങ്ങൽ ശാഖയുടെയും പരവൂർ കേശവനാശാൻ സ്മാരക ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ 87 -ാം ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം നൽകി. ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ പുത്തൂരിൽ നിന്നും 440 -ാം നമ്പർ പ്രാക്കുളം ശാഖയുടെ നേതൃത്വത്തിൽ കാഞ്ഞാവെളിയിൽ നിന്നും എത്തിച്ചേർന്ന പദയാത്രാ സംഘത്തെ ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന തീർത്ഥാടക സംഗമം എഴുകോൺ രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്തു. സ്വീകരണ ചടങ്ങുകൾക്ക് ശാഖാപ്രസിഡന്റ് ഡി. സാബു, വൈസ് പ്രസിഡന്റ് ജി. സുനിൽകുമാർ, സെക്രട്ടറി എസ്.ആർ. സുജിരാജ്, യൂണിയൻ കമ്മിറ്റി അംഗം ആർ. പ്രദീപൻ, കൗൺസിലർ ദീപാ സോമൻ, അഡ്വ. എ. അരുൺലാൽ, ആർ.എസ്. സുധീർകുമാർ, യു. അനിൽകുമാർ, ഡി. അനിൽ, എൻ.എസ്. അനിൽ, ആർ.എസ്. സണ്ണിരാജ് , പി. രാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. പ്രഭാത ഭക്ഷണത്തിനു ശേഷം പദയാത്രാ സംഘം ശിവഗിരിയിലേക്ക് പുറപ്പെട്ടു.