anchal
ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഗുരുധർമ്മ പ്രചരണ സഭ അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ സ്വീകരണം നൽകിയപ്പോൾ. ഡോ. വി.കെ. ജയകുമാർ, ആർച്ചൽ സോമൻ, വി.എൻ. ഗുരുദാസ്, കെ. നടരാജൻ തുടങ്ങിയവർ‌ സമീപം

അഞ്ചൽ: ഗുരുധർമ്മ പ്രചാരണ സഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെയും ശിവഗിരി തീ‌ർത്ഥാടന പദയാത്രകൾക്ക് അ‌ഞ്ചൽ മേഖലയിൽ സ്വീകരണം നൽകി. അഞ്ചലിൽ നടന്ന സ്വീകരണ പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഗുരുധർമ്മ പ്രചാരണ സഭ മണ്ഡലം പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ, സെക്രട്ടറി കെ. നടരാജൻ, കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, റിട്ട ഡി.എഫ്.ഒ വി.എൻ. ഗുരുദാസ്, രാധാമണി ഗുരുദാസ്, എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖാ ഭാരവാഹികൾ പോഷകസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പാലമുക്ക്, മതുരപ്പ, ചെമ്പകരാമനല്ലൂർ, പനച്ചവിള ശാഖകളുടെ ആഭിമുഖ്യത്തിൽ പനച്ചവിളയിൽ പദയാത്രകൾക്ക് സ്വീകരണം നൽകി. ആയൂരിൽ നടന്ന സ്വീകരണ യോഗം യൂണിയൻ കൗൺസിലർ ആയൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡോ. എ.ജെ. അശോകൻ, ഐശ്വര്യ ഗോപാലകൃഷ്ണൻ, കെ. വിശ്വനാഥൻ, ആർ.പി. ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.