navas
ഡി.വൈ.എഫ്.ഐ ശാസ്താംകോട്ട മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു മണിക്കൂർ പോലും പങ്കെടുക്കാത്ത ആർ.എസ്.എസ് ഇന്ന് രാജ്യ സ്നേഹത്തിന്റെ കുത്തക അവകാശം ഏറ്റെടുക്കുകയാണ്. ബി.ജെ.പിയെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന നിലപാടാണ് ആർ.എസ്.എസ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമത്തെ പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ ശാസ്താംകോട്ട കിഴക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് എസ്. അജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ശങ്കരപ്പിള്ള, എ. ഷാനവാസ്, കെ. ശോഭന, ബി. അരുണാമണി, പി.ആർ. അജിത്ത്, ഷിബു ഗോപാൽ, നഹാസ്, കെ. സുധീഷ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. അക്ഷയ് എസ്. തമ്പി സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.