b
കാരുണ്യനഗർ റസിഡന്റസ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബസംഗമവും മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: അമ്പലത്തുംകാല കാരുണ്യനഗർ റസിഡന്റസ് അസോസിയേഷന്റെ നാലാമത് വാർഷികാഘോഷവും കുടുംബസംഗമവും മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എഴുകോൺ സി.ഐ ടി.എസ്. ശിവപ്രകാശ് ഡയറക്ടറി പ്രകാശനവും റോഡ് സുരക്ഷാ ബോധവൽക്കരണവും നടത്തി. സെക്രട്ടറി പി. വേണുഗോപാൽ, എഴുകോൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സതീശൻ, വാർഡ് അംഗം ഉഷാ രമണൻ, മുരളി മടന്തകോട്, എൻ.കെ. ചന്ദ്രബാബു, കെ. രാഘവൻ, മനോമോഹനൻ, എസ്. സഞ്ജയൻ എന്നിവർ സംസാരിച്ചു.