cashew-federation
കാപ്പക്സ് ഫാക്ടറി പടിക്കൽ നടന്ന പ്രതിഷേധയോഗം ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വന്ന വഴി മറക്കുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപ്പറേഷനെയും കാപ്പക്സിനെയും മുതലാളിമാരെ സഹായിക്കാനായി പരുവപ്പെടുത്തുകയാണെന്നും ആൾ കേരള കാഷ്യൂനട്ട് ഫാക്ടറി വർക്കേഴ്സ്‌ ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് ആരോപിച്ചു. ഇരവിപുരം കാപ്പക്സ് ഫാക്ടറി പടിക്കൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുഅണ്ടി വികസന കോർപ്പറേഷൻ 1970ൽ അച്യുതമേനോൻ സർക്കാരിന്റെ കാലത്തും കാപ്പക്സ് 1984ൽ കെ. കരുണാകരന്റെ കാലത്തുമാണ് ആരംഭിച്ചത്. രണ്ടു സ്ഥാപനങ്ങളുടെയും ആരംഭത്തിൽ സി.പി.എമ്മിന് യാതൊരു പങ്കുമില്ല. അക്കാലത്ത് വ്യവസായത്തിലുണ്ടായ പ്രതിസന്ധി മനസിലാക്കാൻ മന്ത്രി മേഴ്സിക്കുട്ടിഅമ്മ അന്ന് ട്രേഡ് യൂണിയൻ രംഗത്തേ ഇല്ലായിരുന്നെന്നും എ.എ. അസീസ് വ്യക്തമാക്കി. ഫെഡറേഷൻ ജനറൽ സെകട്ടറി സജി. ഡി. ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദിലീപ് മംഗലഭാനു സംസാരിച്ചു.