കൊട്ടാരക്കര: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നീലേശ്വരം തടവിളവീട്ടിൽ അശോകന്റെ ഭാര്യ വിജിത(34) മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് പൊള്ളലേറ്റ നിലയിൽ വിജിതയെ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു. വീട്ടുവഴക്കിനെത്തുടർന്ന് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു . മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി വിജിതയുടെ മൊഴിയെടുത്തിരുന്നു.