nss-adikad
കൊല്ലൂർവിള 962-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ 84-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമ സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്ന കേരളീയ സമൂഹത്തെ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചതിൽ മന്നത്ത് പത്മനാഭനും എൻ.എസ്.എസും വഹിച്ച പങ്ക് നിസ്തുലമാണെന്ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി. ഗോപകുമാർ പറഞ്ഞു. കൊല്ലൂർവിള 962-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ 84-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജി.കൃഷ്ണൻനായർ എൻഡോവ്മെന്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. ആദിക്കാട് ഗിരീഷ്, ടി. സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, എം.എസ്. രവികുമാർ, ജി. ശശിധരൻ പിള്ള, ജെ. ഹരികുമാർ, ഡി. വേണുകുമാർ, ജെ. ശ്രീകുമാർ, കെ.എസ്. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.